1995 ല്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കില്‍ പെടുന്ന കാവശ്ശേരിയില്‍ ഹനീഫയുടെയും ആമിനയുടെയും അഞ്ചു മക്കളിലൊരാളായിട്ടാണ് ആഷിഖ് ഹനീയുടെ ജനനം. എ.എല്‍.പി. സ്‌കൂള്‍ കാവശ്ശേരി, എച്ച്.ഐ.യു.പി. സ്‌കൂള്‍ പത്തനാപുരം, കെ.സി.പി. എച്ച്.എസ്.എസ്. കാവശ്ശേരി എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ഐ.എച്ച്.ആര്‍.ഡിക്കു കീഴില്‍ പഴയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ നിന്ന് ബി.എസ്.സി. ഇലക്ട്രോണിക്‌സ് ബിരുദവും നേടി.
കുട്ടിക്കാലത്ത് എഴുത്തിനോടും വായനയോടുമൊന്നും വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എല്ലാം ശാസ്ത്രമായിരുന്നു. കഥയിലേക്കും കവിതയിലേക്കും ശ്രദ്ധ തിരിഞ്ഞതോടെ അത് വൈകാരികമായ ഒരു തരം അടുപ്പമായി മാറി.
ഇപ്പോള്‍ കേരള മീഡിയ അക്കാദമിയില്‍ വീഡിയോ എഡിറ്റിങ് വിദ്യാര്‍ത്ഥി.