1998 ജൂൺ 14ന് അരുണാചൽ പ്രദേശിലെ തേംഗായിലാണ് അശോക് കുമാറിന്റെയും സന്ധ്യയുടെയും മകനായി എ.എസ്.അശ്വിൻ നായർ ജനിച്ചത്. അച്ഛൻ കരസേനയിൽ ആയിരുന്നതിനാൽ അദ്ദേഹത്തിന്റെ ജോലിസ്ഥലം മാറുന്നതിനനുസരിച്ച് സ്കൂൾ വിദ്യാഭ്യാസം പല സ്ഥലങ്ങളിലേക്കു മാറി.
2011ന് നാട്ടിൽ മടങ്ങിയെത്തിയ ശേഷം പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലായി പഠനം. കൊമേഴ്സ് മുഖ്യവിഷയമാക്കി പ്ലസ് ടു പാസായി. അപ്പോൾ സ്വന്തമായി കിട്ടിയ മൊബൈലൽ ഫോൺ ഉപയോഗിച്ചായിരുന്നു ആദ്യ ഫോട്ടോ പരീക്ഷണങ്ങൾ. 2018 ആയപ്പോഴേക്കും സ്വന്തമായി ക്യാമറ വാങ്ങി. ഫോട്ടോഗ്രാഫിയിലെ താല്പര്യം പരിപോഷിപ്പിക്കാനും ഈ രംഗത്ത് നിലയുറപ്പിക്കാനുമായി കേരള മീഡിയ അക്കാദമിയിൽ ഇപ്പോൾ ഫോട്ടോ ജേർണലിസം വിദ്യാർത്ഥി.