1993 ഡിസംബര്‍ 28ന് കൊല്ലം ജില്ലയില്‍ ജനിച്ചു. ശാസ്താംകോട്ട ബിഷപ്പ് എം.എം.സി.എസ്.പി.എം. ഹൈസ്‌കൂള്‍, പതാരം ശാന്തിനികേതന്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും തൃപ്പൂണിത്തുറ ഗവണ്മെന്റ് ആര്‍ട്‌സ് കോളേജില്‍ നിന്ന് അതെ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
സ്‌കൂള്‍ കോളേജ് കാലഘട്ടത്തില്‍ എഴുത്തിലും വായനയിലും സജീവമായിരുന്നു. നിലവില്‍ കേരള മീഡിയ അക്കാദമിയില്‍ ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയാണ്. എഴുത്ത്, വായന, യാത്ര എന്നിവ ഇഷ്ടങ്ങള്‍.