1998 ഡിസംബർ 16ന് ജി.പ്രഭാകരൻ നായരുടെയും എം.കെ.ശ്രീദേവിയുടെയും മകളായി അനുപമ പി.നായർ ജനിച്ചു. എറണാകുളം തേവര-നേവൽബേസ് സ്വദേശിനി. സ്കൂൾ തലം മുതൽ കലോത്സവ വേദികളിൽ രചനാമത്സരങ്ങളിലെ സ്ഥിരസാന്നിദ്ധ്യം. എഴുത്തിന് പുറമെ ഫൊട്ടോഗ്രഫിയിലുമുള്ള താല്പര്യം മാധ്യമപ്രവർത്തകയാവുക എന്ന ആഗ്രഹം ഉണർത്തി.
തേവര സെന്റ് തോമസ് ജി.എച്ച്.എസ്., ഫോർട്ട് കൊച്ചി സെൻട്രൽ കൽവത്തി എച്ച്.എസ്.എസ്. എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിലെ മലയാളം ബിരുദപഠന ശേഷം നിലവിൽ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ്.