1997 സെപ്റ്റംബർ 13 ന് പത്തനംതിട്ട ജില്ലയിൽ മണ്ണിൽമേ മുറയിൽ വീട്ടിൽ ജയൻ മാത്യുവിന്റെയും റജീനയുടെയും മകനായി അലക്സ് ജെ.മാത്യു ജനിച്ചു. കൈപ്പട്ടൂർ സെന്റ് ഗ്രിഗോറീയോസ് സീനിയർ സെക്കൻഡറി സ്കൂൾ, കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ബി.എ. പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി.
ക്രിക്കറ്റർ, സ്പോർട്സ് മാനേജ്മെന്റ് മേഖലകളിൽ കോളേജ് പഠന കാലത്തു പ്രവർത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിൽ 2018 കേരള സ്കൂൾ മീറ്റ് റിപ്പോർട്ട് ചെയ്‌തു. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ടെലിവിഷൻ ജേർണലിസം വിദ്യാർത്ഥി.