Akhil Viswalal

Akhil Viswalal
2 POSTS0 COMMENTS
1997 ഒക്ടോബർ 1ന് വിശ്വലാലിന്റെയും ശാലിനിയുടെയും മകനായി കരുനാഗപ്പള്ളിയിലെ വെള്ളനാതുരുത്ത് ഗ്രാമത്തിൽ ജനനം.
പണ്ടാരത്തുരുത്ത് ഗവ. എൽ.പി. സ്കൂൾ, കെ.വി.കെ.വി.എം. യു.പി. സ്കൂൾ, കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്., ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദം പൂർത്തിയാക്കിയ അഖിൽ ഇപ്പോൾ ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ ചെയ്യുന്നു.
പഠനത്തോടോപ്പം 'ഹിഡൻ ഡിസൈൻസ്' എന്ന സ്ഥാപനത്തിൽ ഡിസൈനറായി ജോലി ചെയ്യുന്നുമുണ്ട്. പൊതുപ്രവർത്തന രംഗത്തും സജീവമാണ്.

ചെറുമൻ

കാട് ചിരിച്ചു, കാലം ചിരിച്ചു, പൂത്ത കൊമ്പിലെവിടെയോ കുയിലു പാടുന്നു. കരിമൻ ചെറുമൻ നിവർന്നു നടക്കുന്നു, പേന പിടിക്കുന്നു, പ്രേമിച്ചു പോകുന്നു. വെള്ളിടി വെട്ടുന്നു, വയറ് വിശക്കുന്നു, ചീന്തിയ ചോര കുടിച്ച് വിശപ്പകറ്റുന്നു. കാട് കരയുന്നു കാലം കരയുന്നു പാടിയ കുയിലിന്റെ വായ കെട്ടുന്നു.

വെളിച്ച വാതിൽ

വെളിച്ചമില്ലാത്തിരുണ്ട കാലത്തു നിന്ന് വെളിച്ച വാതിൽ തുറന്നവളെത്തി നോക്കി, പുറത്ത് മഴയുണ്ട്, നനഞ്ഞ തൊടിയുണ്ട്, കളി പറഞ്ഞിരിക്കുന്ന തമ്പുരാൻ സഭയുണ്ട്. അടയ്ക്കു ധിക്കാരി,നിർത്തൂ നിൻ ധിക്കാരം തച്ചുടച്ചിടും നിന്റെ അഹങ്കാരം. ഇരുട്ടിൽ നീ കിടക്കണം, വെളിച്ചം നീ കണ്ടുപോയാൽ പെണ്ണ് പിഴച്ചീടും, ലോകം തീർന്നീടും. തമ്പുരാൻ തൻ ഗർജ്ജനം മുഴങ്ങി മുറിക്കുള്ളിൽ, തുളഞ്ഞു കയറും ശബ്‌ദം ചിതറി നാലു ദിക്കിൽ. ഞെട്ടിത്തിരിഞ്ഞവൾ, വെളിച്ച വാതിൽ പൂട്ടി പതർച്ച മറച്ചിട്ടുച്ചത്തിൽ തിരിച്ചോതി; വെളിച്ചത്തെ കാണണം, ഇരുട്ടിനെ തകർക്കണം, തുമ്പപൂക്കും തൊടിയിലിറങ്ങി നടക്കണം. പെണ്ണ് വെട്ടം കണ്ടു പോയാൽ ഒളിക്കും സൂര്യനെങ്കിൽ, എരിഞ്ഞോടുങ്ങും ലോകമെങ്കിൽ, അത്രമേൽ...