ചാലക്കുടിക്കടുത്ത് കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയാണ് അജിത് പി.ആച്ചാണ്ടി. 1989 മെയ് 11ന് ജനിച്ചു. പാലക്കാട് എൻ.എസ്.എസ്. കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം തൃശ്ശൂർ ആകാശവാണിയിൽ അനൗൺസർ ആയി ജോലി നോക്കി.
തിരുമുടിക്കുന്ന് നാടക കൂട്ട് സക്കറിയയുടെ 'ബാർ' എന്ന ചെറുകഥ 'ലെ എന്ന രാജ്യത്ത്' എന്ന പേരിൽ നാടകമാക്കിയപ്പോൾ അതിൽ അഭിനയിച്ചു, ഏകോപനം നിർവ്വഹിച്ചു. 'വേലി' എന്നൊരു (ലഘു)നാടകം ഇതേ കൂട്ടിൽ സംവിധാനം ചെയ്തു. ബഷീറിന്റെ 'ജന്മദിന'വും ഇതേ പോലെ നാടകമാക്കി.
കല, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവയോടാണ് താല്പര്യം. ഫിലോസഫി, സിനിമ, കാരംസ്, രാജ്യാന്തര ഫുട്‌ബോൾ, അമച്വർ നാടകം എന്നിവ ഇഷ്ടങ്ങൾ.
സാഹിത്യവുമായി ഒത്തുപോകുന്ന ഒന്നായതിനാലാണ് മാധ്യമപ്രവർത്തനത്തിന്റെ വഴി തിരഞ്ഞെടുത്തത്. സജീവമായി നിൽക്കുന്ന രംഗമാണ് എഴുത്തിന്റേത്. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി.