തണുത്ത ഒരു പ്രഭാതം. വളരെ സന്തോഷത്തോടെയാണ് ആ ദിവസത്തെ ഞാൻ വരവേറ്റത്. ഈ ദിവസത്തിന് ഒരു പ്രത്യേക സൗന്ദര്യം ഉള്ളതായി എനിക്ക് തോന്നി. എന്റെ സ്വപ്നം യാഥാർത്ഥ്യത്തോടടുത്ത ദിവസം. ഒരുപാട് കാലത്തെ പ്രയത്നഫലമയി എന്റെ ആ ആഗ്രഹം സഫലമായി. ഒരു പത്രപ്രവർത്തക, പഠിക്കുന്ന കാലം മുതലേ മനസ്സിൽ താലോലിച്ചുകൊണ്ടിരുന്ന മോഹം.
ഓഫീസിലെ ആദ്യ ദിനം. ജോലി നേടി എന്ന അഹങ്കാരത്തോടെയാണ് വീട്ടിൽ നിന്നു ഞാൻ ഇറങ്ങിയത്. പതിവിലും വിപരീതമായി ബസ് സ്റ്റോപ്പിലും റോഡിലുമൊക്കെ നല്ല തിരക്കായിരുന്നു. എന്റെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി. ഓഫീസിലെത്താൻ വൈകുമോ എന്നൊരു ഭയം എന്നെ വല്ലാതെ അലട്ടി. ആദ്യ ദിനമാണല്ലോ അതായിരിക്കാം. ധൈര്യമൊക്കെ സംഭരിച്ചു അങ്ങനെ നിന്നു.
“ഞാനും എന്റെ മകനും മരുമകളും കൂടി ഒരു യാത്ര വന്നതാണ്. എന്റെയൊപ്പം ഉണ്ടായതാണ് അവർ, ഇന്നലെ രാത്രി കാണാനില്ല അവരെ. കുറെ അന്വേഷിച്ചു മോളെ. കണ്ടില്ല.”
15 മിനിറ്റായി ബസ്സിനായുള്ള കാത്തുനില്പ്. ഒരൊറ്റ ബസ്സുപോലും കാണുന്നതെയില്ല. അപ്പോഴാണ് ഒരു ചേട്ടൻ പറയുന്നത് കേട്ടത്. ഒരു അപകടം പറ്റിയിരിക്കുന്നു. കാറിൽ ബസ് വന്നിടിച്ചു. അവിടെയൊക്കെ ബ്ലോക്കാണെന്ന്. ഇത് കൂടി കേട്ടപ്പോ എന്റെ പാതി ജീവൻ പോയി.
ആദ്യ ദിനം എന്നു നെഞ്ചിടിപ്പുപ്പോലെ ഞാൻ സ്വയം കേട്ടു കൊണ്ടേയിരിക്കുന്നു. സൂര്യന്റെ കിരണങ്ങളാൽ അന്തരീക്ഷം ചൂടിന്റെ പിടിയിലായിരുന്നു. ഞാൻ നന്നേ വിയർത്തുപോയി.
“മോളേ… ”
ആരാ അത്? ഞാൻ തിരിഞ്ഞു നോക്കി. ഒരു പ്രായമായ സ്ത്രീയായിരുന്നു അത്.
“അമ്മേ എന്തുപറ്റി?”
വളരെ ക്ഷീണിച്ച അമ്മ ഒരു വാക്കു മിണ്ടുവാൻ കഷ്ടപ്പെടുന്നതായി തോന്നി.
“ദാഹിക്കുന്നു മോളേ ഇത്തിരി വെള്ളം. തൊണ്ട വറ്റണു…”
ഞാൻ കടയിൽ നിന്നും വെള്ളമൊക്കെ വാങ്ങി കൊടുത്തു. അത് കുടിച്ചു കൊണ്ടിരിക്കുമ്പോഴും എന്നോട് ആ അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
“ഞാനും എന്റെ മകനും മരുമകളും കൂടി ഒരു യാത്ര വന്നതാണ്. എന്റെയൊപ്പം ഉണ്ടായതാണ് അവർ, ഇന്നലെ രാത്രി കാണാനില്ല അവരെ. കുറെ അന്വേഷിച്ചു മോളെ. കണ്ടില്ല.”
കേട്ടപ്പോൾ ആ അമ്മയോട് സഹതാപം തോന്നി. എന്റെ ചിന്തകൾ മാറി മറഞ്ഞു കൊയിരുന്നു.
“നന്ദിയുണ്ട്. മോളെ ദൈവം അനുഗ്രഹിക്കട്ടെ.”
ഞാൻ അമ്മയോട് ചോദിച്ചു “നിങ്ങൾ എങ്ങനെയാ വന്നേ?”
“ഞങ്ങൾ കാറിനാണു വന്നേ… ഒരു ചുമപ്പ് കാറ്. അവർ എവിടെയാണാവോ?”
അമ്മയുടെ വാക്കുകളിൽ നിന്നു മനസ്സിലായി ഇവിടെ ആദ്യമായാണ്, സ്ഥലം ഒട്ടും പരിചയമില്ലാന്നൊക്കെ. പെട്ടെന്നാണ് ഓർമ്മ വന്നത്, ആ അപകടത്തെപ്പറ്റി… അമ്മയുടെ മകന്റെ കാറായിരിക്കുമോ അത്? അങ്ങനെ ഒരു ചിന്ത. ഒരു പക്ഷേ വയസായതുകൊണ്ട് അമ്മയെ ഉപേക്ഷിച്ചതായിരിക്കാം. മകനോട് അമർഷവും ദേഷ്യവും തോന്നി.
ഞാൻ അമ്മയെയും കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് നടന്നു. എന്റെ മനസിൽ അപ്പോഴും ഒന്നു മാത്രം. എന്തിനാ അമ്മയെ അവരുപേക്ഷിച്ചേ?
ദാ ബസും വന്നു. സമയം 9.20 ആയിരിക്കുന്നു. 10.30ന് ഓഫീസിലും എത്തണം. പക്ഷേ, അമ്മയുടെ നിഷ്കളങ്കമായ മുഖം കണ്ടിട്ട് തനിച്ചാക്കി പോവാനും തോന്നിയില്ല. അമ്മയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടു വിടാം. അവർ അമ്മയ്ക്കായി വേണ്ടത് ചെയ്യുമല്ലോ.
ഞാൻ അമ്മയെയും കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് നടന്നു. എന്റെ മനസിൽ അപ്പോഴും ഒന്നു മാത്രം. എന്തിനാ അമ്മയെ അവരുപേക്ഷിച്ചേ?
എന്റെ മുഖം മാറിയിട്ടായിരിക്കാം അമ്മ ചോദിച്ചത് “മോളെ എന്താ ഇത്ര പെരുത്ത് ആലോചിച്ചു കൂട്ടണെ.. എന്റെ മകനെപ്പറ്റിയാണോ? എന്റെ മകൻ എന്നെ ഉപേക്ഷിച്ചു എന്നൊക്ക തോന്നുന്നുണ്ടോ?”
എന്റെ മനസ്സ് അമ്മ നന്നായി വായിച്ചെടുത്തൂന്ന് തന്നെ പറയാം. ഞാൻ അമ്മയെ നോക്കുക മാത്രം ചെയ്തു.
അമ്മ തുടർന്നു… “എന്നെ അവർ ഉപേക്ഷിക്കില്ലാട്ടോ. ഞാൻ അങ്ങനെയാ എന്റെ അപ്പൂനെ വളർത്തിയത്.”
ഇതു കേട്ടപ്പോൾ വിഷമം ഇരട്ടിയായി. ആ അമ്മ മകനെ അത്രയ്ക്കു സ്നേഹിക്കുന്നു. എന്നിട്ടും അവർ അമ്മയോട് എന്തിനിങ്ങനെ ചെയ്തു?
വെയിലിൽ ഞങ്ങൾ രണ്ടും പേരും നന്നെ ക്ഷീണിച്ചിരുന്നു. സ്റ്റേഷനിലെത്താൻ നിസാര ദൂരം മാത്രം.
“അമ്മേ…”
പെട്ടെന്നാണ് പുറകിൽ നിന്ന് ആ വിളി വന്നത്. അത് ഒരു സത്രീയും പുരുഷനുമായിരുന്നു. അവരെ കണ്ടതും അമ്മയുടെ മുഖത്ത് നല്ല പ്രകാശമായിരുന്നു.
“അമ്മേ… ഇത് എവിടെയായിരുന്നു. ഞങ്ങൾ അന്വേഷിക്കാത്ത സ്ഥലങ്ങളില്ല.”
അമ്മയ്ക്ക് അവരെ തിരിച്ചു കിട്ടിയ സന്തോഷവും അവർക്ക് അമ്മയെ തിരിച്ചു കിട്ടിയ സന്തോഷവും അമ്മയുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഞാനും ആ സന്തോഷം മാറി നിന്നാസ്വദിച്ചു. അവർ എന്റെ അടുക്കലേക്കു വന്നു. അമ്മയെല്ലാം പറഞ്ഞു. നന്ദിയുണ്ട് സഹോദരി. ഞങ്ങൾ അമ്മയെ കാണാതെ വിഷമിച്ചു. കുറെ നോക്കി, അവസാനം ഒരു വഴിയില്ലാതായപ്പോഴാ പരാതി നൽകാനായി സ്റ്റേഷനിലേക്ക് വന്നത്.
ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു.
ഉള്ളിൽ ആ മകനെ തെറ്റിദ്ധരിച്ചതിലുള്ള കുറ്റബോധവുമുണ്ടായി. ഞാൻ തിരിച്ചു ബസ് സ്റ്റോപ്പിലേക്കു നടന്നു. ബസ്സിൽ കയറി, സമയം 10.05.
ഓഫീസിൽ ചെന്നിട്ടും എന്റെ മനസ്സിൽ ആ അമ്മയേയും മകനേയും പറ്റിയുള്ള ചിന്തയായിരുന്നു.
മനുഷ്യത്വം നഷ്ടമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ ഈ മകൻ മാതൃകയല്ലേ?
സ്നേഹിക്കുക അമ്മയെ, അച്ഛനെ, അവസാനശ്വാസം നിലയ്ക്കും വരെ.