നീ നടക്കുന്ന വഴികളിലെ
നിന്റെ നിഴൽ ചവിട്ടി
ആളുകൾ അവരവരുടെ
തിരക്കുകളിലേക്ക് പായുന്നു.
നിന്നെ അറിയാത്ത നീ അറിയാത്ത
നഗര മധ്യത്തിൽ നീ ഒറ്റയ്ക്ക്
നീ ആരാണ്?
നിന്റെ മുഖം കാണുവാൻ
ആഴങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി,
കാറും കോളുംമില്ലാതിരിന്നിട്ടും
ആ സുതാര്യതയിൽ
നീ പ്രതിബിംബിക്കപ്പെട്ടില്ല
നിനക്ക് നിന്നെ കാണാനായില്ല…
നീ ആരാണ്?
നിന്റ മുഖം വികൃതമാണ്.
ഒടുവിൽ നീ തിരിച്ചറിഞ്ഞു നിന്നെ….
ചാവാലി പട്ടികൾക്കൊപ്പം
തെരുവ് പങ്കിടുന്ന
മനുഷ്യക്കോലമാണ് നീ….
നീ ആരാണെന്നു ചോദിക്കാൻ
മറ്റാരുമില്ലാത്ത വഴിയിൽ
ഇപ്പോഴും നീ തനിച്ചാണ്…
നീ തനിച്ചാണ്.