പ്രണയം തീയാണെന്നും അതിന്റെ നീറ്റലെന്നുമൊക്കെ വർണിച്ച് ഒടുക്കം അത് പരാജയപ്പെടുമ്പോൾ ആസിഡും മണ്ണെണ്ണയും പെട്രോളും മുതലായവകൊണ്ട് പരീക്ഷണങ്ങൾ നടത്തുന്ന പ്രവണത ഇപ്പോൾ വർദ്ധിക്കുന്നുണ്ട്. പ്രണയത്തിലാവുക എന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറപ്പായും സംഭവിക്കുന്ന ഒരവസ്ഥ തന്നെയാണ്. അതിന്റെ യാത്രയിൽ ഒരുവിധം ആവേശവും നിരാശയും ഒക്കെ കണ്ടുതന്നെ പോകുന്നു.

പ്രണയം നിലച്ചുപോകുമ്പോൾ ഉണ്ടാകുന്ന നിരാശ സ്വാഭാവികമാണ്. ഈ സ്വാഭാവികത എപ്പോഴെങ്കിലും അസ്വാഭാവിക ചിന്തകളിലേക്കും നടപടികളിലേക്കും വഴിമാറുമ്പോഴാണ് പലപ്പോഴും പ്രതികാരബുദ്ധിയോടുള്ള പ്രതികരണങ്ങൾ ഉണ്ടാവുക.

പ്രണയം നിലച്ചുപോകുമ്പോൾ ഉണ്ടാകുന്ന നിരാശ സ്വാഭാവികമാണ്. ഈ സ്വാഭാവികത എപ്പോഴെങ്കിലും അസ്വാഭാവിക ചിന്തകളിലേക്കും നടപടികളിലേക്കും വഴിമാറുമ്പോഴാണ് പലപ്പോഴും പ്രതികാരബുദ്ധിയോടുള്ള പ്രതികരണങ്ങൾ ഉണ്ടാവുക. ചതിക്കപ്പെട്ടു എന്ന തോന്നൽ ഉണ്ടാകുന്നതുവഴി ആ ചതിക്ക് പകരം വീട്ടുവാനുള്ള ചിന്ത ഉണ്ടാകുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളുടെ സമ്മർദ്ദമോ ഒരാളുടെ മനസികാരോഗ്യമില്ലായ്മയോ ആകാം ഇതരം കൃത്യങ്ങളിലേക്കു നയിക്കുന്നത്. ഇതിനൊരു പരിഹാരമില്ലേ?

പ്രണയനൈരാശ്യത്തിന്റെ ഫലമായുള്ള അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധം ചമയ്ക്കാനുള്ള ഉപദേശങ്ങൾ പല കോണുകളിൽ നിന്നു വരുന്നു. ഇതിനൊപ്പം അക്രമം ഇല്ലാതാക്കാനുള്ള ബോധവൽക്കരണം കൂടി ആവശ്യമാണ്. പ്രതികാരം എന്ന ചിന്ത മനസ്സിൽ വരുമ്പോൾ തന്നെ നമ്മൾ ആലോചിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരാവേശത്തിൽ ഇല്ലാതാക്കപ്പെടുന്നതോ വികൃതമാക്കപ്പെടുന്നതോ ഇരയാക്കപ്പെടുന്ന വ്യക്തിയുടെ മാത്രം ജീവിതമല്ല, അക്രമത്തിനു മുതിരുന്നയാളുടേതു കൂടിയാണ്.

നമുക്ക് ചെയ്യാനാവുന്നത് ഒരു തെറ്റിൽനിന്ന് അകന്നുനിൽക്കുക എന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്നതാണ്. ഒരളവുവരെ സ്വയം അത്തരം നിരാശകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതാണ് നല്ലത്‌.

“ഉയരെ” പോലെയുള്ള സിനിമകൾ വഴി അക്രമവിരുദ്ധ സന്ദേശം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിലും പെട്ടെന്നുള്ള ഒരു എടുത്തുച്ചാട്ടത്തിൽ അധികമാരും ബോധവത്കരണ സന്ദേശങ്ങൾ ഓർത്തെന്നുവരില്ല. അപ്പോൾ നമുക്ക് ചെയ്യാനാവുന്നത് ഒരു തെറ്റിൽനിന്ന് അകന്നുനിൽക്കുക എന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്നതാണ്. ഒരളവുവരെ സ്വയം അത്തരം നിരാശകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതാണ് നല്ലത്‌. അതുകഴിയാത്ത സാഹചര്യങ്ങളിൽ നല്ല സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളേയോ മാനസികാരോഗ്യ വിദഗ്ദ്ധനെയോ തീർച്ചയായും സമീപിക്കുക.

എന്തിനേറെ, നഷ്ടപ്രണയത്തിനെതിരെ പ്രയോഗിക്കാൻ വെച്ചിരിക്കുന്ന വിനാശത്തിൽ ഒന്നു വിരൽ തൊട്ടുനോക്കിയാലറിയാം, നിങ്ങളുടെ ഹൃദയവേദനെയേക്കാൾ വലിയ വേദനയെന്താണെന്ന്. ഒരു പ്രണയം നഷ്ടപ്പെട്ടാൽ മറ്റൊന്നിനുവേണ്ടി കാത്തിരിക്കുകയൊ ഒറ്റയ്ക്കുള്ള ജീവിതം ധൈര്യമായി മുന്നോട്ടു നീക്കുകയോ ആസ്വദിക്കുകയോ ചെയ്യൂ. എന്തിനാണ് സമൂഹത്തിന് ഒരു കുറ്റവാളിയെ കൂടി സംഭവന ചെയ്യുന്നത്?

Love is easier to carry than hate..

Anupama P Nair
Latest posts by Anupama P Nair (see all)

COMMENT