എവിടെ ജീവിതമുണ്ടോ അവിടെ വാർത്തയുണ്ട്. അതിനാൽത്തന്നെയാണ് വാർത്തകൾ ഹൃദയത്തെ സ്പർശിക്കുന്നത്. ചില ദൃശ്യങ്ങൾ നമ്മളെ ചിരിപ്പിക്കും, ചിലത് കരയിക്കും. ചിലത് നമ്മിൽ നടുക്കമുണ്ടാക്കും. അത്തരത്തിൽ ലോകത്തെ നടുക്കിയ ചിത്രങ്ങളിലൊന്ന് കഴിഞ്ഞ ദിവസം ഏതാണ്ടെല്ലാ...
11 വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു സെമിഫൈനലിൽ കണ്ടുമുട്ടുകയാണ് വിരാട് കോഹ്ലിയും കെയ്ൻ വില്യംസണും. 2008ൽ മലേഷ്യയിൽ നടന്ന അണ്ടർ- 19 ലോകകപ്പ് സെമിയിലാണ് ഇതിനുമുമ്പ് ഇവർ ഏറ്റുമുട്ടിയത്. ഇവർ രണ്ടു പേരുമായിരുന്നു അന്ന് ഇരു...
മുറ്റത്തൊരുവശത്ത് പാലമരം മനുഷ്യനെ ഒരു മായാവലയത്തിലാക്കുന്ന മണം പൊഴിച്ചങ്ങനെ നിന്നു. ഞങ്ങൾ ഉമ്മറത്തു പരസ്പരം നോക്കിയിരുന്നു. നേരവും അങ്ങനെ മയങ്ങി നിന്നു. അരിച്ചിറങ്ങിയ സന്ധ്യവെയിൽ അവളുടെ മുഖത്ത് വന്നും പോയും നിന്നു.
അവളെ കണ്ടപ്പോൾ...
ഗുജറാത്ത് കലാപം കത്തിപ്പടരുന്നതില്‍ വലിയ പങ്കുവഹിച്ചത് ഗുജറാത്തിലെ ചില പത്രങ്ങളാണെന്ന് ഈ അടുത്ത് വായിച്ചിരുന്നു. കലാപത്തിലെ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ അഹമ്മദാബാദിലെത്തിയ എഡിറ്റേഴ്സ് ഗില്‍ഡ് പ്രതിനിധികള്‍ ഗുജറാത്ത് സമാചാറിന്റെയും സന്ദേശിന്റെയും പത്രാധിപന്മാരോട് എങ്ങനെയാണ് നിയമങ്ങളും മാധ്യമധാര്‍മികതയും പാലിക്കാതെ പത്രം നടത്താന്‍ തോന്നുന്നതെന്ന ചോദ്യമുയര്‍ത്തി. 'ഞങ്ങള്‍ക്ക് ഞങ്ങളുടെ പത്രം വില്‍ക്കണം' എന്നായിരുന്നു അവരുടെ മറുപടി. ഇതിന് സമാനം എന്ന് തോന്നിപ്പിക്കും വിധമായിരുന്നു പ്രമുഖ മലയാള ദിനപത്രങ്ങളുടെ കായിക പേജിലെ ഇന്ത്യ-പാക്...
ഒരു കറപറ്റിയാൽ പിന്നെ മൂലയ്ക്കൊതുക്കിവെയ്ക്കുന്ന ഉടുപ്പുകൾ പോലെയാകും ചില ബന്ധങ്ങൾ.
ഉപേക്ഷിക്കാനും മനസ്സുവരില്ല.
എന്നാലൊട്ട് നനച്ച് ഉപയോഗിക്കുകയുമില്ല.
അതങ്ങനെ ഒരു തിരിച്ചുവരവ് കാത്ത് നിറം മങ്ങിക്കിടക്കും.
ഒരു കറപറ്റിയാൽ പിന്നെ മൂലയ്ക്കൊതുക്കിവെയ്ക്കുന്ന ഉടുപ്പുകൾ പോലെയാകും ചില ബന്ധങ്ങൾ.
ഉപേക്ഷിക്കാനും മനസ്സുവരില്ല.
എന്നാലൊട്ട്...
Citizens must get an interpretation of the economic, political, and cultural significance of various events. The media do such interpretation through features, editorials, special...
മഴ എന്നത് കേരളത്തിൽ ഒരു വികാരം തന്നെ ആണ്.
പുതപ്പിനുള്ളിൽ അത് ആസ്വദിച്ചു ചുരുളാനും, ഉമ്മറത്തു നിന്ന് നല്ല ചൂട് ചായ ഊതി കുടിക്കാനും ഇഷ്ടമുള്ള മലയാളികൾക്ക് അത് അങ്ങനെയാവാതെ തരമില്ലല്ലോ.
പക്ഷേ 2018 ഓഗസ്റ്റിൽ...
1916ല്‍ അര്‍ജന്റീനയുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് കോപ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്. 103 വര്‍ഷം പിന്നിടുമ്പോള്‍ ലോക കപ്പും യൂറോ കപ്പും കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ജനശ്രദ്ധയാകര്‍ഷിക്കുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റായി...
പ്രണയം തീയാണെന്നും അതിന്റെ നീറ്റലെന്നുമൊക്കെ വർണിച്ച് ഒടുക്കം അത് പരാജയപ്പെടുമ്പോൾ ആസിഡും മണ്ണെണ്ണയും പെട്രോളും മുതലായവകൊണ്ട് പരീക്ഷണങ്ങൾ നടത്തുന്ന പ്രവണത ഇപ്പോൾ വർദ്ധിക്കുന്നുണ്ട്. പ്രണയത്തിലാവുക എന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറപ്പായും സംഭവിക്കുന്ന ഒരവസ്ഥ...
കാട് ചിരിച്ചു,
കാലം ചിരിച്ചു,
പൂത്ത കൊമ്പിലെവിടെയോ
കുയിലു പാടുന്നു.
കരിമൻ ചെറുമൻ
നിവർന്നു നടക്കുന്നു,
പേന പിടിക്കുന്നു,
പ്രേമിച്ചു പോകുന്നു.
വെള്ളിടി വെട്ടുന്നു,
വയറ് വിശക്കുന്നു,
ചീന്തിയ ചോര കുടിച്ച്
വിശപ്പകറ്റുന്നു.
കാട് കരയുന്നു
കാലം കരയുന്നു
പാടിയ കുയിലിന്റെ
വായ കെട്ടുന്നു.
നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ്
എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ...
അതിനു മുമ്പ്, അവൾക്ക്
ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു.
ഒരു കല്ലിനും മുള്ളിനും
അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല.
വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ
എല്ലാം അവൾ അനുഭവിച്ചറിയട്ടെ...!
ആത്മാവിന്റെ ദാഹം...
ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു.
ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം.
ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി.
മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു.
മനസ്സിന്റെ...
വംശഹത്യയുടെ വിലാപങ്ങൾ
ചരിത്രപരമായ
ആവർത്തനങ്ങളെങ്കിലും
തെരുവുകളിൽ ഞങ്ങളത്
നിഗൂഢമായി കൈമാറ്റം ചെയ്തു.
ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും
ഭാവാത്മകതയോടെ
പ്രാചീനതയുടെ
അഗാധമായ ലയത്തോടെ
ഞങ്ങളത് മൂളി;
പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ
ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ
ഒരു പക്ഷേ,
അതിനേക്കാൾ തീവ്രമായി.
ഹതഭാഗ്യയായ ഞങ്ങളുടെ
മാതൃരാജ്യം...
അസമിലും ബംഗാളിലും
ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ-
ഞങ്ങളുടെ തെരുവുകളിൽക്കൂടിയും
രക്തംകൊണ്ട് ഞങ്ങൾ പൗരത്വം
അടയാളപ്പെടുത്തി...
'വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്' പ്രധാനമന്ത്രി.
രക്തംകണ്ട്...
ബുദ്ധിയുടെ വ്യായാമശാലയിൽ
ഞാൻ ഒരു മാവ് നട്ടു.
അത് പൂക്കുകയും കായ്ക്കുകയും ചെയ്തു.
മാമ്പഴം കഴിക്കാൻ അണ്ണാറക്കണ്ണൻമാർ,
വവ്വാൽ, കുഞ്ഞിക്കിളി എല്ലാവരും വന്നു.
അതാ മാവിനെ ചുറ്റിപ്പറ്റി അവിടെ
ഒരു ഭാവനാലോകം പിറവി കൊണ്ടു.
ഒരു പക്ഷേ
കോൺക്രീറ്റ് കെട്ടിടമാണിവിടെ
വേര് പിടിച്ചതെങ്കിൽ
അസ്വസ്ഥതയും, പരാതികളും,
പാരപ്പണിയും തലപൊക്കിയേനെ...!
ഹോ!...
ഒരു കറപറ്റിയാൽ പിന്നെ മൂലയ്ക്കൊതുക്കിവെയ്ക്കുന്ന ഉടുപ്പുകൾ പോലെയാകും ചില ബന്ധങ്ങൾ.
ഉപേക്ഷിക്കാനും മനസ്സുവരില്ല.
എന്നാലൊട്ട് നനച്ച് ഉപയോഗിക്കുകയുമില്ല.
അതങ്ങനെ ഒരു തിരിച്ചുവരവ് കാത്ത് നിറം മങ്ങിക്കിടക്കും.
ഒരു കറപറ്റിയാൽ പിന്നെ മൂലയ്ക്കൊതുക്കിവെയ്ക്കുന്ന ഉടുപ്പുകൾ പോലെയാകും ചില ബന്ധങ്ങൾ.
ഉപേക്ഷിക്കാനും മനസ്സുവരില്ല.
എന്നാലൊട്ട്...